സ​ഞ്ച​യ് നി​ക്സ​ൻ

ഓപറേഷൻ തൂഫാൻ; പൊലീസുകാർക്കെതിരെ ഗുണ്ട് എറിഞ്ഞ പ്രതി പിടിയിൽ

തൃശൂർ: പിടികൂടാനെത്തിയപ്പോൾ പൊലീസുകാർക്കെതിരെ ഗുണ്ട് എറിഞ്ഞ പ്രതി പിടിയിൽ. ചിയ്യാരം സ്വദേശി അരിമ്പൂർ പല്ലൻവീട്ടിൽ കുട്ടി സഞ്ചു എന്ന സഞ്ചയ് നിക്സനെയാണ് തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 20നാണ് പ്രതി വെസ്റ്റ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടോണി തരകൻ, സത്യജിത്ത്, സിവിൽ പൊലീസ് ഓഫിസർ വിനീഷ് ഭരതൻ എന്നിവർക്ക് നേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞത്.

ഓപറേഷൻ തൂഫാൻ ഡ്യൂട്ടിക്ക് ഇറങ്ങിയപ്പോഴാണ് ശിവരാമപുരം ഉന്നതിയിൽ ഒരാൾ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും പെട്ടെന്ന് എത്തണമെന്നുമുള്ള നിർദ്ദേശം പൊലീസുകാർക്ക് ലഭിച്ചത്. സ്ഥലത്തെത്തിയ പൊലീസുകാർക്ക് നേരെ പ്രതി ഗുണ്ട് കത്തിച്ച് എറിയുകയും പെപ്പർ സ്പ്രേ അടിക്കുകയുമായിരുന്നു.

സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസുദ്യോഗസ്ഥരെത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ ഒല്ലൂർ, ടൌൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായി നാല് കേസുകൾ നിലവിലുണ്ടെന്ന് വ്യക്തമായി. കോടിതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Tags:    
News Summary - Operation Toofan; Suspect arrested for throwing gun at policemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.