തയ്യൂർ ആലുക്കൽച്ചിറ പാലത്തിനോട് ചേർന്ന താൽക്കാലിക നടപ്പാതക്കു മുകളിലൂടെ പുഴ കവിഞ്ഞൊഴുകുന്നു
Posted On
date_range Updated On
date_range ആലുക്കൽച്ചിറ താൽക്കാലിക നടപ്പാത നിർമിക്കണം -എ.സി. മൊയ്തീൻ എം.എൽ.എ
എരുമപ്പെട്ടി: തയ്യൂർ ആലുക്കൽച്ചിറ പാലത്തിനോട് ചേർന്ന താൽക്കാലിക നടപ്പാത ഉടൻ നിർമിക്കണമെന്ന് എ.സി. മൊയ്തീൻ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എരുമപ്പെട്ടി-വേലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം നടന്നുവരികയാണ്. ഇതിനോടനുബന്ധിച്ച് ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും സഞ്ചരിക്കാനായി നിർമിച്ച താൽക്കാലിക ബണ്ട് റോഡ് ശക്തമായ മഴയിൽ പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് തകർന്നിരുന്നു. ഇതോടെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നാട്ടുകാർ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. തയ്യൂർ സൗഹൃദ കൂട്ടായ്മ ഭാരവഹികൾ എം.എൽ.എയെ നേരിൽ കണ്ട് വിഷയം ബോധ്യപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.