ചാഴൂർ പുറത്തൂർ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞപ്പോൾ
ചാഴൂർ പുറത്തൂരിൽ ക്ഷേത്രത്തിൽ മോഷണം
അന്തിക്കാട്: ചാഴൂർ പുറത്തൂരിൽ ക്ഷേത്രത്തിൽ മോഷണം. കൊടപ്പുള്ളി അന്നപൂർണേശ്വരി ക്ഷേത്രത്തിലായിരുന്നു മോഷണം. മേശയിലെ 5000 രൂപയാണ് നഷ്ടപ്പെട്ടത്. ഭണ്ഡാരം ഇളക്കി കൊണ്ടുപോകാനുള്ള ശ്രമം വിജയിച്ചില്ല. മോഷ്ടാവ് വരുന്നതിന്റെ ദൃശ്യം സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസെത്തി കാമറ പരിശോധിച്ചു. ഏതാനും ആഴ്ച മുമ്പ് അന്തിക്കാട് പള്ളി കപ്പേളയുടെ ഭണ്ഡാരം പൊളിച്ചു കൊണ്ടുപോയിരുന്നു. തൃപ്രയാർ ഏകാദശി ദിവസം രാത്രി തളിക്കുളം ചേർക്കര സ്കൂൾ, കോഴിക്കട, വലപ്പാട് മേഖലയിലും മോഷണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.