മദ്യം വാങ്ങി നൽകാത്തതിന് യുവാവിനെ ആക്രമിച്ചയാൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: മദ്യം വാങ്ങി നൽകാത്തതിലുള്ള വിരോധത്താൽ കത്തിയെടുത്ത് യുവാവിനെ ആക്രമിച്ച കേസിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. എറിയാട് തരുപീടികയിൽ അൻസൽ (28) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 7.30ഓടെ കൊടുങ്ങല്ലൂർ ചന്തപ്പുരയിലെ ബാറിൽ മദ്യപിക്കാനെത്തിയ എറണാകുളം ചേരാനെല്ലൂർ തേലക്കാടൻ സന്തോഷ് (47) ആണ് അക്രമത്തിനിരയായത്. താൻ കാപ്പ കേസ് പ്രതിയാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെങ്കിലും സന്തോഷ് മദ്യം വാങ്ങി നൽകാൻ തയാറായില്ല. ഈ വിരോധത്തിലായിരുന്നു അക്രമം. ഇയാൾ ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Man arrested for attacking young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.