ദേശീയപാത പുതുക്കാട് സിഗ്നലില്‍ അപകടത്തില്‍പ്പെട്ട കാര്‍

പുതുക്കാട് സെന്‍ററിൽ കാറിടിച്ച് സിഗ്‌നല്‍ സംവിധാനം തകരാറിലായി

 ആമ്പല്ലൂര്‍: ദേശീയപാത പുതുക്കാട് സെന്‍ററിൽ കാറിടിച്ച് സിഗ്‌നല്‍ സംവിധാനം തകരാറിലായി. സിഗ്‌നലില്‍ നിര്‍ത്തിയിട്ട കാറിന് പിറകില്‍ മറ്റൊരു കാര്‍ ഇടിച്ചായിരുന്നു അപകടം. ഇതേതുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ സിഗ്‌നലില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ കാര്‍ യാത്രികര്‍ക്ക് നിസാര പരിക്കേറ്റു. തകരാറിലായ സിഗ്‌നല്‍ സംവിധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ടോള്‍ കമ്പനിയുടെ സാങ്കിതക വിദ്ഗ്ദര്‍ സ്ഥലത്തെത്തി. അതേസമയം സിഗ്നല്‍ സംവിധാനത്തിന്റെ തകരാര്‍ ഉടന്‍ പരിഹരിച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

Tags:    
News Summary - The signal system was damaged in a car accident at Pudukkad center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.