തൃശൂർ: നിർമാണ രംഗത്തെ സാങ്കേതിക വിദഗ്ധരുടെ സംഘടനകളെ പരിഗണിച്ച് പ്രവർത്തിക്കുമെന്നും അവരുടെ ആവശ്യങ്ങളുടെ കൂടെ നില്ക്കുമെന്നും മന്ത്രി ആർ ബിന്ദു. ലെൻസ്ഫെഡിന്റെ പന്ത്രണ്ടാമത് ജില്ല സമ്മേളനം, തൃശൂർ കാർഡിയൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് ഒ.വി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ലെൻസ് ഫെഡിന്റെ സ്ഥാപക ജനറൽ സെക്രട്ടറി ആർ. മണിശങ്കർ വിശിഷ്ടാഥിതിയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം. മനോജ്, സംസ്ഥാന ട്രഷറർ പി.ബി. ഷാജി, ജില്ല ഇൻചാർജും സംസ്ഥാന കറസ്പോണ്ടൻസ് സെക്രട്ടറിയുമായ കെ. രാജേഷ്, മുൻ സംസ്ഥാന സെക്രട്ടറി പി.എം. സനിൽകുമാർ, സംസ്ഥാന ജോ. സെക്രട്ടറി ടി.സി. ജോർജ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ജനറൽ കൺവീനർ ആഷിഷ് ജേക്കബ് തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ചു. ജില്ല സെക്രട്ടറി സി.കെ. തോമസ് പ്രവർത്തന റിപ്പോർട്ടും ജില്ല ട്രഷറർ ടി.എസ്. ബിജു കണക്കുകളുമവതരിപ്പിച്ചു.
ജില്ലയിലെ സ്ഥാപക പ്രസിഡന്റ് ആർ. ജനാർദനൻ സമ്മേളന നഗറിൽ പതാക ഉയർത്തി. പുതിയ ഭാരവാഹികളായി ഒ.വി. ജയചന്ദ്രൻ (പ്രസിഡന്റ്, സി.കെ. തോമസ് (സെക്ര), ടി.എസ്. ബിജു (ട്രഷ), വൈസ് പ്രസിഡന്റുമാരായി ആശിഷ് ജേക്കബ്, ഷാജു, ആൻറി, ജോയന്റ് സെക്രട്ടറിമാരായി ഇ.ജെ. ഷാജു, സ്മിത സ്റ്റാൻലി, സുഹാസ് കോലഴി എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.