തൃശൂർ: പുതിയ തലമുറക്ക് വിലപ്പെട്ടൊരു രാഷ്ട്രീയ പ്രവർത്തന പാഠമാണ് വി.എസ്. അച്യുതാനന്ദനെന്ന് ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ. രാഷ്ട്രീയ പ്രവർത്തനം അധികാരവും വിജയവും അല്ല, സമൂഹത്തിനായി ജീവിതം സമർപ്പിക്കലാണ് എന്ന സന്ദേശമാണ് അദ്ദേഹം കേരളത്തിന് നൽകിയത്.
സാമൂഹ്യ പ്രവർത്തകൻ ആശയങ്ങൾക്കായി പോരാട്ടം നടത്തുന്നയാളാണെന്ന് വി.എസ് തെളിയിച്ചു. അതുകൊണ്ടാണ് വിലാപയാത്ര കടന്നുപോകുമ്പോൾ റോഡിന്റെ ഇരുവശങ്ങളിലും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ വലിയൊരു ജനാവലി കാണാനെത്തിയത്.
പാര്‍ട്ടി അംഗത്വത്തില്‍നിന്നുതന്നെ പുറത്താക്കിയ നടപടിയെടുത്തശേഷവും വി.എസ് ഫോൺ വിളിക്കുമായിരുന്നു. രാമനിലയത്തിൽ വരുമ്പോൾ വിളിച്ച് സംസാരിച്ചിരുന്നു. ഭാര്യ അപകടത്തിൽപ്പെട്ടപ്പോൾ മുഖ്യമന്ത്രിയായ വി.എസ് വിവരമറിഞ്ഞ് വീട്ടിൽ എത്തി. മുതിർന്ന കാരണവരെ പോലെ കുറച്ച് പണം കയ്യിൽ വെച്ചുതന്നു. ഇത് വാങ്ങിയില്ലെങ്കിൽ ഇനി വീട്ടിലേക്ക് വരില്ല എന്നായിരുന്നു താക്കീത്. അസാധാരണമായ ഒരു ആത്മബന്ധമാണ് അദ്ദേഹത്തോട് ഉണ്ടായിരുന്നതെന്നും ശശിധരൻ ഓർമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.