സുബ്രതോ
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന്റെ പാസ് പോർട്ടും രണ്ട് മൊബൈൽ ഫോണുകളും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ പശ്ചിമബംഗാൾ സ്വദേശി സുബ്രതോയെ (35) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ശക്തൻ സ്റ്റാൻഡിന് സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്.
നാസിക് സ്വദേശിയും കേരളത്തിലേക്ക് ഉള്ളി എത്തിക്കുന്ന മൊത്തവ്യാപാരിയുമായ ശിവജി റാമിന്റെ ബാഗാണ് വെള്ളിയാഴ്ച പുലർച്ചെ മോഷണം പോയത്. സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ മോഷണം വർധിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസ് എസ്.പിയുടെ നിർദേശപ്രകാരം പ്രത്യേക നിരീക്ഷണം നടത്തുന്നതിനിടെയാണ് സംഭവം.
മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ദിവസത്തിനകം പ്രതിയെ പിടികൂടാനായത്. ഷൊർണൂർ റെയിൽവേ സി.ഐ. രമേഷിന്റെ നിർദേശപ്രകാരം തൃശൂർ റെയിൽവേ പൊലീസ് എസ്.ഐ വി.എം. നൗഷാദിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ സജീവൻ, സി.പി.ഒമാരായ സുഖിൽ, റിജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.