തൃശൂർ: സ്വകാര്യ ആശുപത്രിയിലെ പാർക്കിങ് കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. പാലക്കാട് കണ്ണമ്പ്ര സ്വദേശിയുടെ സ്‌കൂട്ടർ മോഷണം പോയ കേസിലാണ് പാവറട്ടി സ്വദേശിയായ തെരുവത്തുവീട്ടിൽ ഫംസീർ (36) എന്നയാളെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പാർക്കിങ് കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് മോഷണം പോയത്. അന്വേഷണത്തിൽ പ്രതിയെ അതിവിദഗ്‌ധമായി കണ്ടെത്തകയായിരുന്നു. ചാവക്കാട്, പേരാമംഗലം, വടക്കേക്കാട്, തൃശൂർ വെസ്റ്റ്, കാട്ടൂർ, ഗുരുവായൂർ, പാവറട്ടി, തൃശൂർ ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാനമായ ഒമ്പതോളം കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ പ്രത്യേക അന്വേഷണ സംഘത്തോടൊപ്പം ഈസ്റ്റ് ഇൻസ്പെക്ടർ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ബിപിൻ പി. നായർ, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, അജ്മൽ, രതീഷ്, സാഗോക് ടീമംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫിസർ സജി ചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർമാരായ സിംസൺ, നൈജോൺ, അരുൺ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.