സംസ്ഥാന സ്കൂൾ കലോത്സവം; കളറാക്കാൻ യോഗം ചേർന്നു

തൃശൂർ: ജില്ലയുടെ തനിമയും പാരമ്പര്യവും ഉൾക്കൊള്ളുന്ന രീതിയിൽ 64 -ാമത് സംസ്ഥാന സ്കൂൾ കലോത്സവം വിജയകരമായി സംഘടിപ്പിക്കുന്നതിനായി അഡിഷണൽ ജില്ല മജിസ്ട്രേറ്റ് ടി. മുരളിയുടെ അധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു. മേയർ ഡോ. നിജി ജസ്റ്റിൻ യോഗത്തിന് നേതൃത്വം നൽകി. വിവിധ ജില്ലകളിൽനിന്ന് കലോത്സവത്തിനെത്തുന്ന വിദ്യാർഥികൾക്ക് കൗതുകം ഉണർത്തുന്ന രീതിയിൽ ആനകൾ, കുടമാറ്റം, വാദ്യമേളം, വെടിക്കെട്ട് എന്നിവ ഒരുക്കി സ്കൂൾ കലോത്സവം വർണാഭമാക്കി മാറ്റുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ യോഗം തീരുമാനിച്ചു.

കലോത്സവ സുരക്ഷാ മുന്നൊരുക്കങ്ങൾ, അടിയന്തര ആരോഗ്യ സംവിധാനങ്ങൾ, ഫയർ ആൻഡ് സേഫ്റ്റി, ശുദ്ധജലം, വൈദ്യുതി, ഭക്ഷണം, ഗ്രീൻ പ്രോട്ടോക്കോൾ തുടങ്ങിയവ സംബന്ധിച്ച മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി. സിവിൽ ഡിഫൻസ് വളൻറിയർമാരുടെ സേവനം അടിയന്തര ആരോഗ്യ സംവിധാനത്തിനായി ഉപയോഗപ്പെടുന്നതിനായി യോഗം തീരുമാനിച്ചു. സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ലാലൂർ സ്റ്റേഡിയത്തിൽ ബാൻഡ് മേളം നടത്തുന്നതിന്റെ സാധ്യതകളും യോഗം ചർച്ച ചെയ്തു. കൊച്ചിൻ ദേവസ്വം, പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങൾ, ആന ഉടമസ്ഥ സംഘം, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ സ്കൂൾ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ നിർദേശങ്ങൾ അറിയിച്ചു. ഡെപ്യൂട്ടി കലക്ടർ( ദുരന്ത നിവാരണം), പ്രാൺ സിങ്, ജില്ല വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം. ബാലകൃഷ്ണൻ, കൊച്ചിൻ ദേവസ്വം ബോർഡ് മെംബർ കെ.പി. അജയൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - State School Arts Festival; Meeting held to make it colorful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.