തൃശൂർ: കോവിഡ് പ്രതിസന്ധിയിലും കാലാവസ്ഥ വ്യതിയാനത്തിലും സംസ്ഥാനത്തിന് പാൽ ഉൽപാദനത്തിൽ മുന്നിലെത്താനായെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല മണ്ണുത്തി ക്യാമ്പസ്സിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ക്ഷീരോൽപാദനം വർധിപ്പിക്കുന്നതിനും ഈ മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്നും മന്ത്രി പറഞ്ഞു. വർഗീസ് കുര്യൻ പ്രതിമ അനാച്ഛാദനം, ത്രിവേണി സങ്കരകോഴിയിന സമർപ്പണ ഉദ്ഘാടം എന്നിവ മന്ത്രി നിർവഹിച്ചു.
ക്ഷീര വികസന രംഗത്ത് സംസ്ഥാനത്തിന് സ്വയം പര്യാപ്തത കൈവരിക്കാനായെന്ന് അധ്യക്ഷ പ്രസംഗത്തിൽ റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. അതിനൂതന ലൈബ്രറി സമുച്ചയത്തിന്‍റെയും അതിഥി മന്ദിരത്തിന്‍റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
ട്രെയിനികൾക്കായുള്ള ഹോസ്റ്റൽ ഉദ്ഘാടനം എം.എൽ.എ ഒ.ആർ കേളു, ഹൈടെക് ആട് പ്രജനന യൂനിറ്റിന്‍റെ ഉദ്ഘാടനം എം.എൽ.എ വാഴൂർ സോമൻ എന്നിവർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.