Posted On
date_range Updated On
date_range പുഴയിൽ ചാടിയ സ്ത്രീക്കായി തിരച്ചിൽ
മേത്തല: കോട്ടപ്പുറം പുഴയിൽ ചാടിയ സ്ത്രീക്കുവേണ്ടി തിരച്ചിൽ ഊർജിതം. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് കോട്ടപ്പുറം പാലത്തിന് മുകളിൽനിന്ന് സ്ത്രീ ചാടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസും ഫയർഫോഴ്സും അഴീക്കോട് തീരദേശ പൊലീസും സ്ഥലത്തെത്തി. ഫയർഫോഴ്സ് ചെറിയ ബോട്ട് ഉപയോഗിച്ചും തീരദേശ പൊലീസ് സുരക്ഷാ ബോട്ടിലും തിരച്ചിൽ നടത്തിയെങ്കിലും സ്ത്രീയെ കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.