മണികണ്ഠൻ
Posted On
date_range Updated On
date_range പ്രണയം നിഷേധിച്ചതിന് സ്കൂട്ടർ കത്തിച്ചു; പ്രതി അറസ്റ്റിൽ
തൃശൂർ: മകളോടുള്ള പ്രണയനൈരാശ്യത്തിന് അമ്മയുടെ സ്കൂട്ടർ കത്തിച്ച പ്രതി അറസ്റ്റിലായി. കുന്നംകുളം സ്വദേശി മണികണ്ഠനെയാണ് ടൗൺ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പൂങ്കുന്നം ശങ്കരംകുളങ്ങര ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ട സ്കൂട്ടർ കത്തിനശിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രതി പിടിയിലായത്.
ചോദ്യം ചെയ്യലിലാണ് പ്രണയനൈരാശ്യ വിരോധം വ്യക്തമാക്കിയത്.പ്രതി ആനപാപ്പാനായിരുന്നു. മകളോടുള്ള പ്രേമ നൈരാശ്യമാണ് സ്കൂട്ടർ കത്തിക്കാനിടയാക്കിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. സി.സി.ടി.വി കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.