കാജാ
ഹുസൈന്‍
Posted On
date_range Updated On
date_range ചന്ദനക്കടത്ത് സംഘത്തിലെ ഒരാൾ പിടിയിൽ
വെള്ളിക്കുളങ്ങര: കോടശേരി വനത്തില്‍നിന്ന് ചന്ദനം മുറിക്കുന്നതിനിടെ വനപാലകരെ കണ്ട് ഓടി രക്ഷപ്പെട്ട യുവാവിനെ ഫോറസ്റ്റർ കെ.ബി. ശോഭന്‍ ബാബുവിെൻറ നേതൃത്വത്തില്‍ പിടികൂടി.
മണ്ണാര്‍ക്കാട് സ്വദേശി കാജാഹുസൈനാണ് (34) പിടിയിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇയാള്‍ വനപാലകരുടെ ജീപ്പില്‍ വാഹനം ഇടിപ്പിച്ച് രക്ഷപ്പെട്ടത്. കോടശേരി വനത്തില്‍നിന്ന് ചന്ദനം മുറിച്ച നിരവധി കേസില്‍ ഇയാള്‍ പ്രതിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വനപാലകരായ പി.എസ്. സന്ദീപ്, ഗോപാലകൃഷ്ണന്‍, എം.എസ്. ലിജോ, കെ.എസ്. സന്തോഷ്, ബല്‍രാജ്, പ്രസീത എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.