ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെത്തിയത് അറിയാന്‍ ബോര്‍ഡ് വായിക്കേണ്ടെന്ന് 'സേവ് ഗുരുവായൂര്‍ ഫോറം'. എല്ലാ റോഡുകളും തകര്‍ന്നുകിടക്കുന്ന സ്ഥലമെത്തിയാല്‍ ഗുരുവായൂര്‍ നഗരസഭയുടെ അതിര്‍ത്തിയിലെത്തിയെന്ന് തിരിച്ചറിയാമെന്നും ഫോറം ജനറല്‍ കണ്‍വീനര്‍ നടന് ശിവജി ഗുരുവായൂര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഗുരുവായൂരിലെ ദുരവസ്ഥയുടെ പരിഹാരത്തെക്കുറിച്ച് ആലോചിക്കാന്‍ ആഗസ്റ്റ് ഒന്ന് മുതല്‍ എട്ട് വരെ സര്‍ക്കാര്‍, നഗരസഭ, ദേവസ്വം അധികൃതരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ സംവാദം സംഘടിപ്പിക്കുമെന്നും അറിയിച്ചു.
മുന്നൊരുക്കത്തോടെ പദ്ധതികള്‍ നടപ്പാക്കാത്തതിനാല്‍ പ്രധാന റോഡുകളിലൂടെയും നിര്‍ദേശിച്ച ബദല്‍ പാതകളിലൂടെയുമുള്ള ഗതാഗതം ദുഷ്കരമാണ്. കുഴികളിൽപെട്ട വാഹനങ്ങളില്‍നിന്ന് തെറിച്ച് വീണ് പലരുടെയും എല്ലൊടിഞ്ഞു. സ്ത്രീകളും കുട്ടികളും വയോധികരും വീണ് പരിക്കേല്‍ക്കുന്നുണ്ട്. മേല്‍പാല നിര്‍മാണം നടക്കുന്ന ഭാഗത്തെ നൂറോളം വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. തിരുവെങ്കിടത്ത് അടിപ്പാത നിര്‍മിക്കുംവരെ മേൽപാലത്തിന് ചുവട്ടിലെ റെയില്‍വേ ഗേറ്റ് അടക്കരുതെന്നും ആവശ്യപ്പെട്ടു. കോഓഡിനേറ്റര്‍ അജു എം. ജോണി, പി.ഐ. ലാസര്‍, കെ.ആര്. ഉണ്ണികൃഷ്ണന്, ഇ.ആര്. ഗോപിനാഥ്, അസീം വീരാവു എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.