അറസ്റ്റിലായ സബീഷ്
Posted On
date_range Updated On
date_range മൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
എരുമപ്പെട്ടി: മൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പ് സ്വദേശി സബീഷിനെയാണ് (35) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച കുട്ടിയുടെ മാതാവ് വീട്ടിലില്ലാത്ത സമയത്ത് എത്തിയ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
സമീപവാസിയായ യുവതിയുടെ ശ്രദ്ധയിൽപെട്ടതാണ് കുട്ടിക്ക് തുണയായത്. ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളുടെ ഭാഗത്ത് നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നിരവധി അക്രമസംഭവങ്ങൾ നടന്നതായി നാട്ടുകാർ പറയുന്നു. മാനഹാനി ഭയന്നാണ് പലരും പൊലീസിൽ പരാതി നൽകാതിരുന്നത്. മൂന്ന് വയസ്സുകാരിക്കെതിരെ നടന്ന പീഡന ശ്രമത്തിനെതിരെയും പരാതി നൽകിയിരുന്നില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.