കാഞ്ഞാണി-പെരിങ്ങോട്ടുകര റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് മലയാളം
സാംസ്കാരിക വേദി ജനകീയ കൂട്ടായ്മ നടത്തിയ മാർച്ച്
അന്തിക്കാട്: പെരിങ്ങോട്ടുകര-കാഞ്ഞാണി റോഡിന്റെ ശോച്യാവസ്ഥക്കെതിരെ മലയാളം സംസ്കാരികവേദി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു. കുടിവെള്ള പൈപ്പ് സ്ഥാപിച്ച ശേഷം കുഴി അടച്ച് ടാറിങ് ചെയ്യാത്തതാണ് റോഡിന്റെ തകർച്ചക്ക് കാരണം. അഞ്ച് വർഷമായിട്ടും റോഡ് നന്നാക്കാൻ അധികൃതർ തയാറാകാത്തതാണ് പ്രതിഷേധത്തിന് കാരണം. ആവണങ്ങാട്ടുപടി മുതൽ പെരിങ്ങോട്ടുകര നാലുംകൂടിയ സെന്റർ വരെയാണ് പ്രതിഷേധ മാർച്ച് നടത്തിയത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ വൃദ്ധരും സ്ത്രീകളും കുട്ടികളും വ്യാപാരി വ്യവസായി ഏകോപന സമിതി, ആംബുലൻസ് അസോസിയേഷൻ, ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവരും സമരത്തിൽ പങ്കെടുത്തു. പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിൽ നടന്ന പ്രതിഷേധ യോഗം ക്ലബ് പ്രസിഡന്റ് പ്രവീൺ കാട്ടുങ്ങൽ ഉദ്ഘാടനം ചെയ്തു. ജ്യോതീഷ് തണ്ടാശ്ശേരി, കെ.വി. ഭാസ്കരൻ, ആന്റോ തൊറയൻ, പ്രദീപ് വലിയപറമ്പിൽ, ദീപ അജയ്, പ്രകാശൻ കണ്ടങ്ങത്ത്, സ്റ്റാലിൻ തട്ടിൽ, ഉമ്മർ പഴുവിൽ, സുനിൽ ലാലൂർ എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി ലിന്റ വിനോദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.