തൃശൂർ: ജനുവരി ഏഴ് മുതൽ 11 വരെ തൃശൂരിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള ചരിത്ര സംഭവമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് സർക്കാറെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മേളയുടെ പ്രചാരണത്തിനായി പ്രെമോ വിഡിയോ അടക്കമുള്ള ആധുനിക പ്രൊമോഷണൽ സംവിധാനങ്ങൾ ഉപയോഗിക്കും. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കും. 249 ഇനങ്ങളിൽ 14,000 ഓളം വിദ്യാർഥികൾ മേളയിൽ മാറ്റുരക്കും.
26 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. മത്സരാർഥികൾക്കും ഒഫീഷ്യൽസിനും താമസിക്കുന്നതിനായി നഗരത്തിലെ വിവിധ വിദ്യാലയങ്ങൾ സജ്ജീകരിക്കും. സംഘാടക സമിതി രൂപവത്കരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. തൃശൂർ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവ സംഘാടക സമിതി ഓഫിസിന്റെ ഉദ്ഘാടനവും നടന്നു.
1. തേക്കിൻകാട് മൈതാനം (എക്സിബിഷൻ ഗ്രൗണ്ട് )
2. തേക്കിൻകാട് മൈതാനം (തെക്കേ ഗോപുരനട )
3. തേക്കിൻകാട് മൈതാനം (നെഹ്റു പാർക്കിന് സമീപം )
4. സി.എം.എസ് എച്ച് എസ്. എസ് (ഓപൺ സ്റ്റേജ്) തൃശൂർ
5. സി.എം.എസ്.എച്ച് എസ്.എസ് തൃശൂർ
6. വിവേകോദയം എച്ച്.എസ്.എസ് തൃശൂർ
7.വിവേകോദയം എച്ച്.എസ്.എസ് (ഓപൺ സ്റ്റേജ്) തൃശൂർ
8. മോഡൽ ബോയ്സ് എച്ച്.എസ്.എസ്
9. ഗവ. ട്രെയിനിങ് കോളജ് തൃശൂർ
10. സാഹിത്യ അക്കാദമി (ഓപൺ സ്റ്റേജ് )
11. സാഹിത്യ അക്കാദമി ഹാൾ
12. തൃശൂർ ടൗൺഹാൾ
13. സംഗീതനാടക അക്കാദമി ഹാൾ (കെ.ടി. മുഹമ്മദ് സ്മാരക തിയറ്റർ)
14 പ്രഫ. ജോസഫ് മുണ്ടശ്ശേരി ഹാൾ തൃശൂർ
15 ജവഹർ ബാലഭവൻ ഹാൾ തൃശൂർ
16 ഹോളി ഫാമിലി എച്ച്.എസ് തൃശൂർ
17 ഹോളി ഫാമിലി എച്ച്.എസ്.എസ് തൃശൂർ
18 സെന്റ് ക്ലെയേഴ്സ് എൽ.പി.എസ് തൃശൂർ
19 സെന്റ് ക്ലെയേഴ്സസ് എച്ച്.എസ്.എസ്
20 ഫൈൻ ആർട്സ് കോളജ് തൃശൂർ
21 സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് തൃശൂർ
22 സെന്റ് തോമസ് കോളജ് എച്ച്.എസ്.എസ്
23 കാൽഡിയൻ സിറിയൻ എച്ച്.എസ്.എസ്
24 പൊലീസ് അക്കാദമി രാമവർമപുരം തൃശൂർ
25 മുരളി തിയറ്റർ
26 സെന്റ് ജോസഫ് എച്ച്.എസ് തൃശൂർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.