representative image

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ് കോവിഡ് ഒ.പി തുടങ്ങി

തൃശൂർ: തുടർ ചികിത്സ ആവശ്യമുള്ള കോവിഡ് മുക്തരായവർക്കായി തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രത്യേക പോസ്റ്റ് കോവിഡ് ഒ പി തുടങ്ങി. എല്ലാ വ്യാഴാഴ്ചകളിലും രാവിലെ പത്ത് മുതൽ പന്ത്രണ്ട് വരെ പുതിയ അനക്‌സ് ഒ പി കെട്ടിടത്തിലായിരിക്കും പ്രത്യേക ഒ പി പ്രവർത്തിക്കുക.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നോ താലൂക്ക് ആശുപത്രികളിൽ നിന്നോ ലഭിക്കുന്ന പ്രത്യേക നിർദ്ദേശത്തി​െൻറ അടിസ്ഥാനത്തിലുള്ള രോഗികളെയായിരിക്കും മെഡിക്കൽ കോളേജിൽ ചികിത്സിക്കുക. കോവിഡ് വിമുക്തരിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ആവശ്യമായ കൗൺസിലിംഗ് നൽകുകയുമാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

Tags:    
News Summary - post covid op starts at thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.