നെഞ്ചുവിങ്ങിയ വാക്കുകളുടെ 'കാക്കി'

തൃശൂർ: 'മുപ്പതാണ്ടുകൾക്ക് മുമ്പ് നാം ഒത്തുകൂടി ഒന്നായ് ജീവിതം തുടങ്ങി... നെഞ്ചിനുള്ളിൽ കുരുങ്ങുന്നു വേദന കയ്പ്പു നീരായി ഓർമകൾ...' മഹാമാരി തട്ടിെയടുത്ത സഹപ്രവർത്തകനെക്കുറിച്ച് പൊലീസുകാരൻ എഴുതിയ കവിത വൈറലാവുകയാണ്.

ഇടുക്കിയിൽ കോവിഡ് ബാധിച്ച് മരിച്ച ഇടുക്കി സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ വി.പി. അജിതനെക്കുറിച്ച് തൃശൂർ സ്പെഷൽ ബ്രാഞ്ച് എസ്.ഐ സുഭാഷ് പോണോളിയാണ് 'കാക്കി' എന്ന പേരിൽ കവിത എഴുതിയത്. ഇരുവരും 30 വർഷം മുമ്പ് ഒരുമിച്ചാണ്​ പൊലീസ് സേനയുടെ ഭാഗമായത്. പരിശീലനകാലവും പൊലീസ് ജീവിതവും വിവരിക്കുന്ന കവിതയിൽ 'ഇടുക്കിയിലെ നന്മയുള്ള പൂമര'മെന്നാണ് അജിതനെ വിശേഷിപ്പിക്കുന്നത്.

ഒടുവിൽ ആരെയും കൂടെ കൂട്ടാതെ കടന്നുപോവുമ്പോൾ നെഞ്ചിലെ വിങ്ങൽ അടക്കാനാവുന്നില്ലെന്നും കാലം കയ്പ്പാവുന്നുവെന്നും വിശേഷിപ്പിച്ചാണ് കവിത അവസാനിപ്പിക്കുന്നത്. ഒമ്പത് മിനിറ്റ്​ ദൈർഘ്യമുള്ള കവിതക്ക് ദൃശ്യഭാഷ്യവും പൊലീസ് ഒരുക്കിയിട്ടുണ്ട്. പൊലീസിെൻറ ഔദ്യോഗിക പേജിൽ പ്രസിദ്ധീകരിച്ച കാക്കി ഇതിനകം നിരവധിയാളുകളാണ് ഷെയർ ചെയ്തത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.