തൃശൂർ: ‘തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കെത്തുന്ന യാത്രക്കാരുടെ പ്രത്യേക ശ്രദ്ധക്ക്, ഇവിടെ നിങ്ങളെ കാത്ത് കവർച്ചക്കാരും സാമൂഹിക വിരുദ്ധരുമുണ്ട്. രക്ഷിക്കാൻ ആരുമില്ല’. രാപ്പകൽ ഭേദമില്ലാതെ പോക്കറ്റടിക്കാരും, ലഹരി സംഘങ്ങളുമടക്കം വിലസുകയാണിവിടം. പോക്കറ്റടി നിത്യ സംഭവമാണ്.
മതിയായ സുരക്ഷയില്ലാത്തതാണ് സാമൂഹിക വിരുദ്ധ സംഘങ്ങൾക്ക് അവസരമാകുന്നത്. ബസിൽ കൃത്രിമ തിരക്കുണ്ടാക്കി യാത്രക്കാരുടെ മൊബൈൽ ഫോണും പഴ്സുമടക്കമുള്ളവ കൈക്കലാക്കി നിമിഷങ്ങൾക്കുള്ളിൽ കടന്നുപോവുകയാണ് മോഷ്ടാക്കളുടെ രീതി.
ഒരാഴ്ചക്കുള്ളിൽ മാത്രം നിരവധി പേരാണ് മൊബൈൽഫോണും പഴ്സും നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതിയായി നൽകിയത്. കെ.എസ്.ആർ.ടി.സിയിൽ പട്രോളിങ് പൊലീസ് ഡ്യൂട്ടിയിൽ ഉണ്ടാവണമെന്നാണ്. ഇവിടെ ഡ്യൂട്ടി റൂമും ഉണ്ട്. എന്നാൽ, ജീവനക്കാരുടെ പരിമിതി പലപ്പോഴും ഇവിടെ ഒരാളെ വെച്ചുള്ള പേര് ഡ്യൂട്ടി മാത്രമാണ്. യാത്രക്കാരെന്ന പേരിൽ ചുറ്റിക്കറങ്ങുന്ന സംഘം തന്നെയുണ്ട് കവർച്ചസംഘത്തിലെന്നാണ് പറയുന്നത്.
മതിയായ സുരക്ഷ ജീവനക്കാരോ, പൊലീസിന്റെ കർശന പട്രോളിങ്ങോ, എന്തിന് മതിയായ വെളിച്ച സൗകര്യം പോലുമില്ലാത്തത് ഇത്തരം സംഘങ്ങൾക്ക് അവസരമാകുന്നു. ജില്ലയിലെ പ്രധാന ലഹരി ഇടപാടുകളുടെയും കൈമാറ്റങ്ങൾ നടക്കുന്നതും കെ.എസ്.ആർ.ടി.സി റെയിൽവേ കേന്ദ്രീകരിച്ചാണ്. കൂടുതൽ പൊലീസ് നിരീക്ഷണവും പട്രോളിങ്ങും വേണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.