തകർന്ന് സഞ്ചാരയോഗ്യമല്ലാതായ മാള പള്ളിപ്പുറം മില്ലേനിയം റോഡ്
മാള: പടിഞ്ഞാറൻ മുറി മില്ലേനിയം റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. വലിയ കുഴികളിൽ വെട്ടുകല്ല്, കരിങ്കല്ല് എന്നിവയിട്ട് കുഴി അടക്കുകയാണ് പരിസര വാസികൾ. പൊയ്യ പഞ്ചായത്ത് വാർഡ് രണ്ടിലാണീ റോഡ്. ഇരു പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്ന റോഡ് പുനർനിർമാണം നടത്താതെ ഒഴിവാക്കിയതായി പരാതിയുണ്ട്. ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴി ഗതാഗതം നിറുത്തിവെക്കുകയാണ്. ഇതോടെ യാത്രക്കാർ പെരുവഴിയിലായി. നിരവധി സ്കൂൾ ബസ്സുകളാണ് ഇതുവഴി ഓടുന്നത്.
മാള ടൗണിലേക്കുള്ള പ്രധാന പാതയും കൊടുങ്ങല്ലൂർ-മാള റോഡുകളുമായി ബന്ധപ്പിക്കുന്ന ലിങ്ക് റോഡുമാണിത്. 850 മീറ്ററാണ് ആകെ നീളം. പടിഞ്ഞാറൻ മുറി, ബിഷപ് കോർണർ, ഇലഞ്ഞികൽഫാം, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിലുള്ള റോഡുകളും ഈ റോഡിൽ വന്നുചേരുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ടാക്സി വിളിച്ചാൽ പോലും വാഹനങ്ങൾ ഇതുവഴി വരാൻ മടിക്കുന്നതായും നാട്ടുകാർ പറയുന്നു. തകർന്ന റോഡ് പുനർനിർമിക്കാമെന്ന് വാഗ്ദാനം നൽകിയ ജനപ്രതിനിധികൾ വാഗ്ദാന ലംഘനം നടത്തിയതായും ആക്ഷേപമുണ്ട്. പരിസരത്തെ താണികാട് തളിർ, ബിഷപ്പ് കോർണർ, ചർച്ച് സെമിത്തേരി എന്നീ റോഡുകൾ കഴിഞ്ഞ ദിവസങ്ങൾ പുനർനിർമാണം നടത്തിയിട്ടുണ്ട്. ഈ പാത കൂടി അടിയന്തരമായി ടാറിങ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.