അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന ഒ​ല​ക്ക​യം

ഒ​ല്ലൂ​ര്‍: വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ മ​നോ​ഹാ​രി​ത​യി​ല്‍ ആ​രെ​യും ആ​ക​ര്‍ഷി​ക്കു​ന്ന ഒ​ല​ക്ക​യം വെ​ള്ള​ച്ചാ​ട്ടം ആ​ക​ര്‍ഷി​ക്കു​ന്ന​തി​നൊ​പ്പം അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​തു​മാ​ണ്. എ​ന്നാ​ല്‍, ഇ​തു​സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​ത്ത​ത് യു​വാ​ക്ക​ളെ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ മാ​സ്മ​രി​ക​ത​യി​ലേ​ക്ക് ആ​ക​ര്‍ഷി​ക്കു​ക​യും അ​റി​യാ​തെ അ​പ​ക​ട​ത്തി​ല്‍പെ​ടു​ക​യു​മാ​ണ്.

വ​ര്‍ഷ​കാ​ലം ശ​ക്ത​മാ​യ​തോ​ടെ വെ​ള്ള​ച്ചാ​ട്ടം കൂ​ടു​ത​ല്‍ മ​നോ​ഹ​ര​മാ​ണ്. ഇ​തു​കൊ​ണ്ടു​ത​ന്നെ ചെ​ല​വ് കു​റ​ഞ്ഞ ഉ​ല്ലാ​സ​യാ​ത്ര​യി​ല്‍ ഇ​ടം പി​ടി​ച്ച ഒ​ല​ക്ക​യ​ത്തി​ല്‍ അ​വ​ധി ദി​വ​സ​ങ്ങ​ള്‍ ചെ​ല​വ​ഴി​ക്കാ​ന്‍ നി​ര​വ​ധി പേ​രാ​ണ് വ​രു​ന്ന​ത്. പ​ല​പ്പോ​ഴും കാ​ല്‍വ​ഴു​ക്കി പാ​റ​ക്കെ​ട്ടു​ക​ള്‍ക്കു​ള്ളി​ല്‍ കു​ടു​ങ്ങി​യാ​ല്‍ പി​ന്നീ​ട് ര​ക്ഷ​പ്പെ​ടു​ക പ്ര​യാ​സ​മാ​ണ്.

വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​മ്പ്​ ഇ​വി​ടെ വെ​ട്ടു​ക്കാ​ട് സ്വ​ദേ​ശി​യു​ടെ കാ​ല്‍ പ​റ​ക്കെ​ട്ടു​ക​ള്‍ക്കു​ള്ളി​ല്‍ കു​ടു​ങ്ങി മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞാ​ണ് പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ലും പാ​റ​ക്കെ​ട്ടു​ക​ളാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. കാ​ല്‍വ​ഴു​തി പാ​റ​ക്കെ​ട്ടു​ക​ള്‍ക്കു​ള്ളി​ല്‍ അ​ക​പ്പെ​ട്ടാ​ല്‍ വെ​ള്ള​ത്തി​ല്‍നി​ന്ന്​ പൊ​ന്തി​വ​രാ​ന്‍ ക​ഴി​യാ​തെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്.

റോ​ഡി​ല്‍നി​ന്ന്​ അ​ര കി.​മീ. മാ​ത്രം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ലൂ​ടെ ന​ട​ന്നാ​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ​ത്താം. അ​വി​ടെ വ​രെ പ്ര​വേ​ശി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മോ മു​ന്ന​റി​യി​പ്പോ ഇ​ല്ല.

സ​ഞ്ചാ​രി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വ​ന​പാ​ല​ക​രും ഇ​ല്ല. എ​ന്നാ​ല്‍, ഒ​ല​ക്ക​യ​ത്തി​ന് മു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന​ത് ത​ട​യാ​ന്‍ വ​നം വ​കു​പ്പി​ന്റെ വേ​ലി​യു​ണ്ട്.

വെ​ള്ള​ച്ചാ​ട്ട​ത്തി​ന​രി​കി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ന്‍ വ​ന​പാ​ല​ക​രെ നി​യോ​ഗി​ക്കു​ക​യും മു​ന്ന​റി​യി​പ്പ് ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. യു​വാ​ക്ക​ള്‍ കാ​ട്ടി​ലെ​ത്തി മ​ദ്യ​പി​ച്ച​ശേ​ഷം കു​പ്പി​ക​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​തും നാ​ട്ടു​കാ​ര്‍ക്ക് എ​റെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കാ​റു​ണ്ട്.

Tags:    
News Summary - Olakkayam with dangerous snares

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.