ഗോവിന്ദ ഗൗഡ
Posted On
date_range Updated On
date_range അഞ്ചുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ
തൃശൂർ: വിൽപനക്കായി കടത്തുകയായിരുന്ന അഞ്ച് കിലോഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശിയായ യുവാവ് തൃശൂരിൽ റെയിൽവേ പൊലീസ് പിടിയിൽ. ഒഡിഷ സ്വദേശി ഗോവിന്ദ ഗൗഡ (19) ആണ് അറസ്റ്റിലായത്. തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്തുനിന്നും ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് പിടികൂടിയത്.
തൃശൂരിൽ ട്രെയിൻ ഇറങ്ങി, ബസ് മാർഗം എറണാകുളത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. എസ്.എച്ച്.ഒ നൗഷാദ്, എസ്.ഐ ജയകുമാർ, എ.എസ്.ഐ മുരളി, സിവിൽ പൊലീസ് ഓഫിസർമാരായ സുകിൽ, മണികണ്ഠൻ, അനിൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.