തൃപ്രയാർ: കോവിഡ് രോഗികൾക്ക് ആശ്വാസമേകാൻ പ്രവാസി വ്യവസായി എം.എ. യൂസഫലി സ്വന്തം സ്ഥലം ഉപയോഗപ്പെടുത്തി ഒന്നര കോടി രൂപ മുടക്കി തയാറാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിെൻറ നടത്തിപ്പ് ചുമതല നാട്ടിക ഗ്രാമപഞ്ചായത്തിൽനിന്ന് എടുത്തുമാറ്റി തളിക്കുളം േബ്ലാക്ക് പഞ്ചായത്തിന് നൽകിയതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും മുസ്ലിം ലീഗും.
സി.പി.എമ്മിെൻറ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാൻ ബ്ലോക്ക് പഞ്ചായത്തിനായി ജില്ല കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിച്ച് നാട്ടിക ഗ്രാമപഞ്ചായത്തിന് പ്രാദേശിക ചുമതല നൽകണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി. വിനു, കോൺഗ്രസ് ജില്ല സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറുമാരായ അനിൽ പുളിക്കൽ, വി.ആർ. വിജയൻ എന്നിവർ ആവശ്യപ്പെട്ടു.
എം.എ. യൂസഫലിയുടെ നന്മയാർന്ന പ്രവർത്തനമാണിത്. അതിനാൽ കലക്ടർ ബ്ലോക്ക് പഞ്ചായത്തിന് നൽകിയ ഉത്തരവിനെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്ന് തങ്ങൾ തീരുമാനിക്കുകയായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ എന്ന മാതൃക പദ്ധതിയെ വിവാദങ്ങളുടെ ഇടമാക്കി മാറ്റാനുള്ള ശ്രമങ്ങളെ പൊതുസമൂഹം ഒന്നിച്ച് എതിർക്കണമെന്ന് മുസ്ലിം ലീഗ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സെൻററിെൻറ സുതാര്യമായ നടത്തിപ്പ് ഉറപ്പുവരുത്താൻ ജില്ല കലക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഉൾപ്പെടുന്ന സമിതി രൂപവത്കരിക്കണമെന്നും ലീഗ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.എ. ഖാലിദ്, ജനറൽ സെക്രട്ടറി കെ.എ. കബീർ, ട്രഷറർ പി.എച്ച്. മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.