ത്രിവർണ ദീപാലംകൃതമായ വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരം

   ,പു​ത്ത​ൻ​പ​ള്ളി

ത്രിവർണമണിഞ്ഞ് തെക്കേഗോപുരവും പുത്തൻപള്ളിയും

തൃശൂർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷ വേളയിൽ ഏകതയുടെയും സാഹോദര്യത്തിന്‍റെയും സന്ദേശം പകരുകയാണ് തൃശൂരിന്‍റെ ആധ്യാത്മിക കേന്ദ്രങ്ങളും. ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ തെക്കേഗോപുരവും ബസലിക്ക പള്ളിയായ പുത്തൻപള്ളിയും ത്രിവർണമണിഞ്ഞു.

ചരിത്ര പൈതൃക സ്മാരകങ്ങളിലും യുനെസ്കോ പൈതൃക പട്ടികയിലും ഉൾപെട്ടതാണ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ ഗോപുരങ്ങൾ. അതിൽ തന്നെ സവിശേഷമാണ് തെക്കേഗോപുരം. തൃശൂർ പൂരത്തിലെ പ്രസിദ്ധമായ തെക്കോട്ടിറക്കവും കുടമാറ്റവും ഈ ഗോപുരത്തിന് മുന്നിലാണ് നടക്കുക.

തെക്കേ ഗോപുര നടയിൽനിന്ന് നോക്കിയാൽ കാണുന്നതാണ് ബസലിക്ക പള്ളിയെന്ന തൃശൂർ പുത്തൻപള്ളി. തൃശൂരിന്‍റെ മതസാഹോദര്യത്തിൽ ഈ ആരാധനാലയങ്ങൾക്കുള്ള സ്ഥാനം മുൻപന്തിയിലാണ്. തൃശൂർ പൂരത്തിന്‍റെ ഒരുക്കം വിലയിരുത്താനെത്തുന്ന ആർച് ബിഷപ്പിന്‍റെ സന്ദർശനം പൂരച്ചടങ്ങ് പോലെ ചിട്ട തെറ്റാത്തതാണ്. തൃശൂരിലെ പ്രധാന ക്രൈസ്തവ ദേവാലയം എന്നതിലുപരി തൃശൂരിന്റെ മത സൗഹാർദ ചരിത്രത്തിലും പ്രത്യേക ഇടമുണ്ട് പുത്തൻപള്ളിക്ക്. ക്രൈസ്തവരെ കൂടാതെ ഇതര വിഭാഗങ്ങളിലുള്ളവരും നിരന്തരം എത്തുന്ന തീർഥാടന കേന്ദ്രം കൂടിയാണിത്.

ത്രിവർണമണിഞ്ഞ തെക്കേഗോപുരത്തിന്‍റെയും പുത്തൻപള്ളിയുടെയും മനോഹര ദൃശ്യം ആസ്വദിക്കാനും ദൃശ്യങ്ങൾ പകർത്താനും നിരവധി ആളുകൾ എത്തുന്നുണ്ട്.

Tags:    
News Summary - national flag colors in thekke nada thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.