മറ്റത്തൂരിലെ മാങ്കുറ്റിപ്പാടത്ത് നിര്‍മിച്ച ആധുനിക ശ്മശാനം
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള വാതക ക്രിമറ്റോറിയം യാഥാർഥ്യമായി. നിര്‍മാണം പൂര്‍ത്തീകരിച്ച ക്രിമിറ്റോറിയം വ്യാഴാഴ്ച മന്ത്രി എം.ബി. രാജേഷ് നാടിനു സമര്‍പ്പിക്കും. മറ്റത്തൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലുള്ള മാങ്കുറ്റിപ്പാടത്തെ കുന്നിന്‍പ്രദേശത്താണ് ആധുനിക രീതിയിലുള്ള വാതക ശ്മശാനം പണികഴിപ്പിച്ചിട്ടുള്ളത്.
2020 ആഗസ്റ്റ് ഒമ്പതിന് ക്രിമിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നടന്നെങ്കിലും വിവിധ കാരണങ്ങളാല്‍ നിര്‍മാണം നീണ്ടു പോകുകയായിരുന്നു. മൂന്നുവര്‍ഷത്തിനുശേഷമാണ് തുടര്പണികള് ഉണ്ടായത്. ജില്ല പഞ്ചായത്ത്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്, ശുചിത്വ മിഷന് എന്നിവയില്‍നിന്ന് പലഘട്ടങ്ങളായി അനുവദിച്ചുകിട്ടിയ 90 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്രിമിറ്റോറിയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വായുമലിനീകരണം കുറച്ചുകൊണ്ടുള്ള രീതിയില്‍ നിര്‍മിച്ച് ക്രിമിറ്റോറിയത്തില്‍ ഗ്യാസ് ചേംബര്‍, ഫര്‍ണസ് പോലുള്ളവ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.