മിനിയേച്ചര്‍ രൂപങ്ങളില്‍ വിസ്മയംതീര്‍ത്ത് മാപ്രാണം സ്വദേശി നൈജില്‍ 

ഇരിങ്ങാലക്കുട: മിനിയേച്ചര്‍ രൂപങ്ങളില്‍ വിസ്മയം തീര്‍ത്ത് മാപ്രാണം സ്വദേശി നൈജില്‍. കെട്ടുവള്ളം മുതല്‍ ഈഫല്‍ ടവര്‍ വരെ നൈജിലി​െൻറ കരവിരുതില്‍ വിസ്മയരൂപങ്ങളായി മാറുന്നത്. മാപ്രാണം തളിയകോണം സ്വദേശി കൊടുങ്ങല്ലൂര്‍ വീട്ടില്‍ നാരായണ​േൻറയും പങ്കജത്തി​േൻറയും മകനാണ്​.

ഈര്‍ക്കിലി ഉപയോഗിച്ച് നിര്‍മിച്ച ഈഫല്‍ ടവര്‍, ടൈറ്റാനിക് കപ്പല്‍, പല കാലഘട്ടത്തിലുള്ള വീടുകള്‍ തുടങ്ങി നിരവധി മിനിയേച്ചര്‍ രൂപങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്‌കൂള്‍ കാലഘട്ടം മുതല്‍തന്നെ ഇത്തരം നിര്‍മാണങ്ങള്‍ ആരംഭിച്ചിരുന്നു.

വിദേശത്ത് നാല് വര്‍ഷം ഇതേ മേഖലയിലായിരുന്നു ജോലി. തൃശൂർ വടക്കുംനാഥന്‍ ക്ഷേത്രത്തി​െൻറ ഗോപുര നിര്‍മാണത്തിലാണ് ഇപ്പോള്‍ നൈജില്‍. ഫോറക്‌സ് ഷീറ്റും അക്രലിക് പെയിൻറും ഇാമല്‍ പെയിൻറും ഉപയോഗിച്ചാണ് പ്രധാനമായും നിര്‍മാണങ്ങള്‍ നടത്തുന്നത്.

മുന്‍ കൗണ്‍സിലര്‍ ടി.കെ. ഷാജുവി​െൻറ നേതൃത്വത്തില്‍ നൈജിലി​െൻറ കഴിവിനെ വീട്ടിലെത്തി ആദരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.