പടവ്-2023 ന്റെ സമാപന സമ്മേളനത്തിൽ ലോഗോ രൂപകൽപന ചെയ്ത ‘മാധ്യമം’ ലേഔട്ട് ആർട്ടിസ്റ്റ് കെ. മുഹമ്മദ് ഹാരിസിന് മന്ത്രി ജെ. ചിഞ്ചുറാണി അവാർഡ് സമ്മാനിക്കുന്നു
തൃശൂർ: ക്ഷീരസംഗമം ലോഗോ രൂപകൽപന ചെയ്ത ‘മാധ്യമം’ ലേഔട്ട് ആർട്ടിസ്റ്റ് കെ. മുഹമ്മദ് ഹാരിസിന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി അവാർഡ് സമ്മാനിച്ചു. ഏറ്റവും നല്ല എക്സ്പോ സ്റ്റാളിനുള്ള അവാർഡ് കൃഷി ഫീഡ്സിനും കേരള ഫീഡ്സിനും ഫാം ഇൻഫർമേഷൻ ബ്യൂറോക്കും സ്പീക്കർ എ.എൻ. ഷംസീർ അവാർഡ് വിതരണം ചെയ്തു. സംസ്ഥാന ക്ഷീരസംഗമം നാമകരണം ചെയ്ത പാലക്കാട് ബ്ലോക്ക് ക്ഷീരവികസന ഓഫിസർ പി. ദിവ്യക്കും സാംസ്കാരിക ഘോഷയാത്ര ഫ്ലോട്ട് മത്സര വിജയികൾക്കും ഉള്ള അവാർഡ് വിതരണം ക്ഷീരവികസന മന്ത്രി നിർവഹിച്ചു.
മികച്ച ക്ഷീരസംഘം ജീവനക്കാർക്കുള്ള അവാർഡ് തൃശൂർ മേയർ എം.കെ. വർഗീസ് നൽകി. ഗാനരചയിതാവ് ശ്രീകുമാരൻ കാരക്കാട്ടിനെ മിൽമ ചെയർമാൻ കെ.എസ്. മണി ആദരിച്ചു. സംസ്ഥാന ക്ഷീരസംഗമം മികച്ച വാർത്താകവറേജിന് അച്ചടി വിഭാഗത്തിൽ കേരളകൗമുദിക്കും മികച്ച വിഷ്വൽ മാധ്യമ പുരസ്കാരം സി.ടി.വിക്കും റേഡിയോ വിഭാഗത്തിൽ റേഡിയോ മാംഗോ എഫ്.എം ചാനലിനും ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.