പെ​രു​മ്പി​ലാ​വി​ലെ പുതിയ ബാറിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തം

പെ​രു​മ്പി​ലാ​വ്: പെ​രു​മ്പി​ലാ​വി​നെ മ​ദ്യ​ത്തി​ൽ മു​ക്കി​ക്കൊ​ല്ലാ​ൻ അ​നു​വ​ദി​ക്കി​ല്ല എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ർ തു​ട​ങ്ങാ​നി​രി​ക്കു​ന്ന ഹോ​ട്ട​ൽ പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല സാ​യാ​ഹ്ന ധ​ർ​ണ എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. സാ​യാ​ഹ്ന ധ​ർ​ണ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ എം.​എ. ക​മ​റു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ർ വി​രു​ദ്ധ സ​മി​തി ക​ൺ​വീ​ന​ർ എം.​എ​ൻ. സ​ലാ​ഹു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദ്യ ഹോ​ട്ട​ലി​നോ​ട​നു​ബ​ന്ധി​ച്ച്​ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ബാ​റി​നെ​തി​രെ​യാ​ണ് നാ​ട്ടു​കാ​ർ സ​മ​ര​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ർ വി​രു​ദ്ധ സ​മി​തി​യം​ഗ​ങ്ങ​ളാ​യ എ.​കെ. അ​ബ്ദു​ൽ ക​രീം, കെ.​എം. സ​ബി​ത, സ​മ​ര സ​മി​തി​യം​ഗ​ങ്ങ​ളാ​യ കെ.​ടി. ജ​മാ​ൽ, എ​ൻ.​പി. ബ​ഷീ​ർ, സി. ​ആ​ഷി​ഖ്, കെ.​കെ. ജാ​ബി​ർ, കെ.​ആ​ർ. ഖാ​ദ​ർ, ടി.​എ. റ​ഹീ​ന, കെ.​കെ. സ​ബി​ത എ​ന്നി​വ​ർ ധ​ർ​ണ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പു​തു​താ​യി ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന ബാ​ർ ആ​ശു​പ​ത്രി​യു​ടെ​യും മ​സ്ജി​ദി​ന്‍റെ​യും വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും പ​രി​സ​ര​മാ​യ​തി​നാ​ൽ അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സ് ക​മീ​ഷ​ണ​ർ​ക്ക് പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു.

ബാ​റി​നെ​തി​രെ ആ​ഴ്ച​ക​ൾ​ക്കു മു​മ്പ്​ പ​രി​സ​ര​ത്തെ മ​സ്ജി​ദു​റ​ഹ്മ മ​ഹ​ല്ല് ക​മ്മി​റ്റി ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ വി​ളി​ച്ച് ഹി​യ​റി​ങ്​​ള ന​ട​ത്തു​ക​യും ബാ​റി​ന്‍റെ​യും മ​സ്ജി​ദി​ന്‍റെ​യും ദൂ​ര​പ​രി​ധി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - Locals are protesting strongly against the new bar in Perumbilavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.