അബിൽപോൾ
Posted On
date_range Updated On
date_range ഗാര്‍ഹിക പീഡന കേസില്‍ യുവാവ് പിടിയിൽ
കുന്നംകുളം: ഗാര്‍ഹിക പീഡനകേസില്‍ മലയാറ്റൂർ സ്വദേശിയായ യുവാവിനെ കുന്നംകുളം പൊലീസ് പിടികൂടി. മലയാറ്റൂര്‍ പനഞ്ചിക്കല്‍ വീട്ടില്‍ അബില്‍ പോളിനെയാണ് (33) കുന്നംകുളം സി.ഐ കെ.ജി. സുരേഷിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേച്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.
വിവാഹ സമ്മാനമായി വീട്ടുകാര്‍ നല്‍കിയ 70 പവന്‍ സ്വര്‍ണാഭരണങ്ങളും 25 ലക്ഷം രൂപയും വിശ്വാസ വഞ്ചനയിലൂടെ തട്ടിയെടുക്കുകയും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ് കേസ്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പൊലീസ് സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇ. ബാബു, എ.എസ്.ഐമാരായ ഗോകുലന്‍, വിന്‍സെൻറ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സന്ദീപ്, സുജിത്, അജീഷ് കുര്യന്‍ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.