Posted On
date_range Updated On
date_range ഉറങ്ങിക്കിടന്ന യുവതിയുടെ മാല വീട് കുത്തിത്തുറന്ന് കവർന്നു
കുന്നംകുളം: ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ പുളിഞ്ചോട് വീട് കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന യുവതിയുടെ മാല കവർന്നു. അയ്യപ്പത്ത് റോഡിൽ സൈക്കിൾ വർക്ക്ഷോപ് നടത്തുന്ന പുളിഞ്ചോട് ചെമ്മന്തംപറമ്പിൽ രാജുവിന്റെ ഭാര്യ സുമിയുടെ നാലു പവന്റെ മാലയാണ് നഷ്ടപ്പെട്ടത്.
ശനിയാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. വീടിന്റെ പിറകുവശത്തെ വാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് മുറിയിൽ മകനൊപ്പം ഉറങ്ങുകയായിരുന്ന സുമിയുടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഭർത്താവ് രാജു ഉറങ്ങിയിരുന്ന മുറി പുറമെനിന്ന് പൂട്ടിയിട്ടാണ് മോഷണം നടത്തിയത്.
മാല കവർന്നതറിഞ്ഞതോടെ യുവതി മോഷ്ടാവിനെ പിന്തുടർന്നെങ്കിലും ഓടിമറഞ്ഞു. സമീപത്തെ രണ്ട് വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. വീടിന് പുറത്ത് കഴുകിയിട്ട വസ്ത്രങ്ങളും മോഷണം പോയി. കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.