യൂസുഫ്
Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് ഇരട്ട ജീവപര്യന്തം
കുന്നംകുളം: പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് ഇരട്ട ജീവപര്യന്തം തടവും നാല് ലക്ഷം രൂപ പിഴയും. ചാവക്കാട് ചക്കംകണ്ടം കാരക്കാട് വീട്ടിൽ യൂസുഫിനെയാണ് (56) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. 2014ൽ നടന്ന സംഭവത്തിൽ ഗുരുവായൂർ പൊലീസ് ഇൻസ്പെക്ടർ എം.യു. ബാലകൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. ബിനോയ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.