Posted On
date_range Updated On
date_range ബി.ജെ.പി പ്രവർത്തകെൻറ ബൈക്ക് കത്തിച്ച കേസ്: രണ്ട് സി.പി.എം പ്രവർത്തകർ പിടിയിൽ
കുന്നംകുളം: ചെമ്മണ്ണൂരിൽ ബി.ജെ.പി പ്രവർത്തകെൻറ ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് സി.പി.എം പ്രവർത്തകർ പിടിയിൽ. ചെമ്മണൂർ സ്വദേശികളായ കണ്ടംപുള്ളി വീട്ടിൽ കൊച്ചു (വിബീഷ്- 32), കല്ലിങ്ങൽ വീട്ടിൽ വിവേക് (24) എന്നിവരെയാണ് കുന്നംകുളം സി.ഐ കെ.ജി. സുരേഷ് അറസ്റ്റ് ചെയ്തത്.
പണിക്കശ്ശേരി പ്രസാദിെൻറ ബൈക്ക് വീട്ടിൽനിന്ന് എടുത്തുകൊണ്ടുപോയി കോതകുളത്തിന് സമീപം കത്തിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചയാണ് കേസിനാസ്പദമായ സംഭവം. പൊലീസ് സംഘത്തിൽ എസ്.ഐ ബാബു, എ.എസ്.ഐ ഷിബു എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.