രാഹുൽരാജ്
Posted On
date_range Updated On
date_range കൂളിമുട്ടം സ്വദേശിയെ വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചു
മതിലകം: കൂളിമുട്ടം സ്വദേശിയെ വീണ്ടും കാപ്പ ചുമത്തി രണ്ട് വർഷത്തേക്ക് ജയിലിലടച്ചു. കൂളിമുട്ടം ഭജനമഠം ഇളയരാംപുരക്കൽ രാഹുൽരാജ് (30) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ആറ് മാസം കാപ്പ ചുമത്തി ജയിലിലായി പുറത്തിറങ്ങിയ ശേഷം വധശ്രമകേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് രാഹുൽ രാജിനെ രണ്ട് വർഷത്തേക്ക് വീണ്ടും ജയിലിലടച്ചത്.
15 ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാഹുൽ രാജ്. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെത്തുടർന്നാണ് കലക്ടർ രണ്ട് വർഷത്തേക്ക് കാപ്പ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.