കോടാലി ഓവുങ്ങല്‍ ജങ്ഷനില്‍ രൂപപ്പെട്ട കുഴികള്‍
Posted On
date_range Updated On
date_range കോടാലി: അപകടക്കെണിയായി റോഡിലെ കുഴികള്‍
കോടാലി: കൊടകര - വെള്ളിക്കുളങ്ങര റോഡിലെ കോടാലി ഓവുങ്ങല്‍ ജങ്ഷനില്‍ രൂപപ്പെട്ട കുഴികള്‍ അപകടക്കെണിയായി മാറുന്നു. റോഡിനു നടുവില്‍ ആഴമേറിയ കുഴികളാണുള്ളത്. മഴ പെയ്ത് കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുമ്പോള്‍ ആഴമറിയാതെ ഇരുചക്രവാഹനങ്ങള്‍ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡിനു നടുവില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എത്രയും വേഗം കുഴികള്‍ അടക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.