Posted On
date_range Updated On
date_range യുവതിയെ കത്തി കാണിച്ച് ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവർന്നു
കയ്പമംഗലം: പെരിഞ്ഞനത്ത് യുവതിയെ കത്തി കാണിച്ച് ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവർന്നതായി പരാതി. ശനിയാഴ്ച രാത്രി എട്ടരയോടെ പെരിഞ്ഞനം കുറ്റിലക്കടവിലുള്ള കൊച്ചിപ്പറമ്പത്ത് ശോഭന പുരുഷോത്തമന്റെ വീട്ടിലാണ് സംഭവം. ശോഭനയുടെ മകൾ പ്രീജുവിന്റെ കഴുത്തിൽനിന്നാണ് മാല പൊട്ടിച്ചെടുത്തത്.
ശോഭനയും പ്രീജുവിന്റെ മകനും ചേർന്ന് വീടിന്റെ ഗേറ്റ് അടക്കാൻ പോയ നേരത്താണ് പതുങ്ങിനിന്ന ആൾ വീട്ടിൽ കയറി പ്രീജുവിനെ ഭയപ്പെടുത്തി മാല പൊട്ടിച്ചത്. കൈയിലുണ്ടായിരുന്ന കത്തി വീട്ടിൽ ഉപേക്ഷിച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.