കുഴികൾ നിറഞ്ഞ ചളിങ്ങാട് ഭാഗത്തെ ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ്
Posted On
date_range Updated On
date_range ചളിങ്ങാട് റോഡിൽ ദുരിതയാത്ര; റോഡിന്റെ പല ഭാഗങ്ങളും കാന പോലെ ആഴത്തിലുള്ള കുഴികളായി മാറി
കയ്പമംഗലം: ചളിങ്ങാട് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ യാത്ര ദുരിതമേറി. പൈപ് ലൈൻ പ്രവൃത്തിക്ക് ശേഷം റോഡ് തകർന്ന നിലയിലാണ്. ഒരു മാസം മുമ്പ് കുടിവെള്ള പൈപ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനായി റോഡിന്റെ ഒരു ഭാഗം കുഴിച്ചെടുത്ത് പിന്നീട് മണ്ണിട്ട് മൂടിയിരുന്നു. എന്നാൽ, തുടർച്ചയായി പെയ്ത മഴയിൽ മൂടിയ ഭാഗത്തെ മണ്ണ് ഒലിച്ചുപോകുകയും റോഡു ചെളി കുണ്ടായി മാറുകയും ചെയ്തു.
ചളിങ്ങാട് പള്ളിക്ക് മുന്നിലെ ഏകദേശം 250 മീറ്റർ ദൂരത്തിലുള്ള ഭാഗത്താണ് യാത്ര ഏറെ ദുഷ്കരമായിരിക്കുന്നത്. മഴവെള്ളം കെട്ടിനിൽക്കുകയും മണ്ണ് പൂർണമായും ഒഴുകിപ്പോകുകയും ചെയ്തതോടെ റോഡിന്റെ പല ഭാഗങ്ങളും കാന പോലെയുള്ള ആഴത്തിലുള്ള കുഴികളായി മാറിയിട്ടുണ്ട്. വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടാനുള്ള സാധ്യതയും വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.