Posted On
date_range Updated On
date_range ഓംനിയിൽ കടത്തിയ 48 ലിറ്റർ മദ്യം പിടികൂടി
ഇരിങ്ങാലക്കുട: മാരുതി ഓമ്നിയിൽ കടത്തുകയായിരുന്ന 48 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം ഇരിങ്ങാലക്കുട എക്സൈസ് പിടികൂടി. പാലിയേക്കര ഭാഗത്ത് ദേശീയ പാതയിൽ നടത്തിയ പരിശോധനയിൽ പാലക്കാട് ജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി ചിറപ്പാടം രതീഷിനെയാണ് (37) മദ്യവുമായി അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.എ. അനീഷിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പാലക്കാട്, തൃശൂർ ജില്ലകളിലെ ബിവറേജ് ഷോപ്പുകളിൽ നിന്ന് മദ്യം വാങ്ങി കൂടിയ വിലയ്ക്ക് വില്പന നടത്തിവരുകയായിരുന്നു പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രിവന്റിവ് ഓഫിസർമാരായ പി.എം. ബാബു, ടി.എസ്. സുരേഷ് കുമാർ, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) കെ.കെ. വത്സൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഇ.എം. ജോസഫ് ടി.ആർ. രാകേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.