Posted On
date_range Updated On
date_range കാര്‍ തലകീഴായി മറിഞ്ഞ് യുവാവിന് പരിക്ക്
ഇരിങ്ങാലക്കുട: പുല്ലൂര്‍ ഉരിയചിറക്കു സമീപം കാര്‍ തലകീഴായി മറിഞ്ഞ് യുവാവിന് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ച 2.30ന് പുല്ലൂര്‍ ഉരിയച്ചിറക്കു സമീപമാണ് സംഭവം. കാറിലുണ്ടായിരുന്ന കല്ലേറ്റുംകര സ്വദേശി പുത്തനങ്ങാടി വീട്ടില്‍ സിന്റോക്ക് (34) പരിക്കേറ്റു.
അപകടം സംഭവിച്ചയുടനെ ഇതുവഴി വന്ന മറ്റു യാത്രക്കാര്‍ സിന്റോയെ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട ഭാഗത്തുനിന്ന് കല്ലേറ്റുംകരക്കു പോകുന്ന വഴിയിലാണ് അപകടം. സിന്റോയുടെ പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.