ഇരുമ്പൻ
ഷാജി
Posted On
date_range Updated On
date_range ബാറിലെ വധശ്രമം: ഗുണ്ടാ നേതാവ് പിടിയിൽ
ഇരിങ്ങാലക്കുട: നഗരമധ്യത്തിലെ ബാറിൽ കഴിഞ്ഞ 22ന് ഉച്ചയ്ക്ക് 2.30ന് ചെട്ടിപ്പറമ്പിൽ ചക്കുങ്ങൽ സുധീറിനെ കത്തികൊണ്ട് കഴുത്തിലും വയറിലും കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഗുണ്ടാ നേതാവ് എടതിരിഞ്ഞി പോത്താനിയിൽ മതിരപ്പിള്ളി ഷാജി എന്ന ഇരുമ്പൻ ഷാജി (53)യാണ് ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിലായത്. സംഭവശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ ഇരിങ്ങാലക്കുട കാട്ടൂർ പൊലീസിന്റെ സംയുക്ത നീക്കത്തിലൂടെ എടക്കുളത്തുനിന്നും അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.