ഐ.എം.എ ബ്ലഡ്ബാങ്ക് സമരം താൽക്കാലികമായി നിർത്തി

തൃശൂർ: രാമവർമപുരത്തെ ഐ.എം.എ ബ്ലഡ് ബാങ്കിലെ ജീവനക്കാർ കഴിഞ്ഞ 25 ദിവസമായി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം താൽക്കാലികമായി നിർത്തിവെച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും ഡെപ്യൂട്ടി കലക്ടറുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം. ഐ.എം.എ ബ്ലഡ്ബാങ്കിലെ അഴിമതി സംബന്ധിച്ച് മൂന്ന് മാസത്തിനുള്ളിൽ സർക്കാർ ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്താമെന്നതുൾപ്പെടെ ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് അംഗീകരിച്ചു.

2021ലെ ബോണസ് 10,000 രൂപ രണ്ടു മാസമായി നൽകാമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. ഈ അവസ്ഥയിൽ നടത്തിപ്പ് മൂന്ന് മാസം കൂടി തുടരാമെന്ന് ഐ.എം.എ അധികൃതർ സമ്മതിച്ചു. ചർച്ചയിൽ ഐ.എം.എ പ്രതിനിധികളെ കൂടാതെ തൃശ്ശൂർ ജില്ല പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ഡേവിസ്, സെക്രട്ടറി സ്റ്റാലിൻ ജോസഫ്, ഐ.എം.എ യൂനിറ്റ് സി.ഐ.ടി.യു പ്രസിഡന്‍റ് ഐ.എൻ. രേണുക, സെക്രട്ടറി ടി.എ. മീരബായ്, ബ്ലഡ് ഡോണേഴ്സ് കേരള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - IMA blood bank strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.