ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടേണ്ടത് പുതിയ രാഷ്ട്രീയം കൊണ്ട് -സക്കറിയ

തൃശൂര്‍: ഹിന്ദുത്വ രാഷ്ട്രീയത്തെ പുച്ഛിച്ചിട്ടും പരിഹസിച്ചിട്ടും കാര്യമില്ലെന്നും ഹിന്ദുത്വം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ നേരിടാന്‍ പുതിയ രാഷ്ട്രീയമാണ് ഉണ്ടാവേണ്ടതെന്നും എഴുത്തുകാരൻ സക്കറിയ.

നവമലയാളി ഓണ്‍ലൈന്‍ മാഗസിന്‍ ഏര്‍പ്പെടുത്തിയ നവമലയാളി പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെ വിഷം നിറഞ്ഞ ആയുധമാക്കാന്‍ ഇന്ത്യന്‍ ചട്ടക്കൂടുകള്‍ക്ക് കഴിഞ്ഞുവെന്നും ഇതിൽ പരമ്പരാഗത പാര്‍ട്ടികള്‍ക്ക് പിഴച്ചുവെന്നും പറഞ്ഞ സക്കറിയ, മതങ്ങളെ ഇത്തരത്തില്‍ മാറ്റിയതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഭരണകൂടങ്ങള്‍ക്കും പങ്കുണ്ടെന്നും വിമർശിച്ചു. അവനവന്റെ മനസ്സ് വൃത്തിയായി സൂക്ഷിക്കുക മാത്രമാണ് ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കും ചെയ്യാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനാധിപത്യം ഇപ്പോൾ നേരിടുന്ന വെല്ലുവിളികള്‍ ആഘോഷങ്ങള്‍കൊണ്ട് മറച്ചുവെക്കാനാവില്ലെന്ന് സ്പീക്കർ പറഞ്ഞു.

കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.വി. നാരായണന്‍ പുരസ്‌കാര സമര്‍പ്പണം നടത്തി. പി.എന്‍. ഗോപീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എസ്. ഹരീഷ്, അശ്വതി ജോര്‍ജ്, സോണി ജോസ് വേളൂക്കാരന്‍, ദീപ ചിറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Hindutva politics should be faced with new politics - Zakaria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.