representational image
ആളൂര്‍: ചായ കുടിക്കാനെത്തിയ യുവതിയെ ഹോട്ടലുടമയും ഭാര്യയും ചേര്‍ന്ന് മർദിച്ചതായി പരാതി. ആളൂര്‍ കോന്നിപറമ്പില്‍ സിയാദിന്റെ ഭാര്യ സബീനയാണ് ആളൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച രാവിലെ ഭര്‍തൃമാതാവും അയല്‍വാസിയായ മറ്റൊരു സ്ത്രീയുമൊത്താണ് ഇവർ ഹോട്ടലില്‍ കയറിയത്.
ലഘുഭക്ഷണം കഴിച്ചിട്ടും ചായ വരാന്‍ താമസിച്ചതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ ഹോട്ടലുടയും ഭാര്യയും ചേര്‍ന്ന് ഷട്ടര്‍ താഴ്ത്തിയിട്ട് മർദിക്കുകയായിരുന്നെന്നാണ് സബീനയുടെ പരാതി. പരിക്കേറ്റ ഇവര്‍ ആളൂര്‍ ആരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. അതേസമയം, സബീന തങ്ങളെ മർദിച്ചതായി ഹോട്ടലുടമയും ഭാര്യയും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.