representational image
Posted On
date_range Updated On
date_range വ്യാപാരിയുടെ വീട്ടിൽനിന്ന് 18 ലക്ഷവും 30 പവനും കവർന്നു
തിരുവില്വാമല: വ്യാപാരിയുടെ വീട്ടിൽനിന്ന് 18 ലക്ഷവും 30 പവനും മോഷ്ടിച്ചതായി പരാതി. കുത്താമ്പുള്ളി കെ.ആർ ഹാന്റ്‌ലൂംസ് ഉടമ പാർവതി മന്ദിരത്തിൽ രാജശേഖരനാണ് പഴയന്നൂർ പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വീട്ടുകാർ കുടുംബസമേതം ബന്ധുവീട്ടിൽ പോയിരുന്നു. പിന്നീട് ഞായറാഴ്ച വൈകീട്ടാണ് തിരിച്ചെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് മോഷണം പോയതായി തിരിച്ചറിഞ്ഞത്. സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാരയുടെ പൂട്ടുകൾ പൊളിക്കുകയോ വീടിന്റെ വാതിൽ തകർക്കുകയോ ചെയ്തിട്ടില്ല.
എല്ലാം പഴയപോലെ തന്നെയാണുള്ളത്. വീട്ടുകാർ ഞായറാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴും മോഷണം നടന്നതിന്റെ ഒരു ലക്ഷണവും കണ്ടില്ല. തിങ്കളാഴ്ച അലമാര തുറന്നപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.