എസ്.ഐയുടെ കാലിൽ കാർ കയറ്റിയ കേസ്; പൊലീസ്​ പ്രചാരണം ശരിയല്ലെന്ന്​

പാവറട്ടി: ഗതാഗത തടസ്സമുണ്ടാക്കി 'നോ പാർക്കിങ്​' സ്ഥലത്ത് വാഹനം നിർത്തിയത്​ ചോദ്യം ചെയ്​ത എസ്.ഐയുടെ കാലിൽ കാർ കയറ്റിയെന്ന്​ പറഞ്ഞ്​ തനിക്കെതിരെ പാവറട്ടി പൊലീസ്​ കേസെടുത്തതും അക്കാര്യം പ്രചരിപ്പിക്കുന്നതും തെറ്റായ രീതിയിലാണെന്ന്​ വെൻമേനാട് കുപ്പത്ത് വീട്ടിൽ മുഹമ്മദ് ബഷീർ (55) അറിയിച്ചു.

പൊലീസി​െൻറ നിരുത്തരവാദപരമായ പെരുമാറ്റം ചോദ്യം ചെയ്​തതിന്​ തെറ്റായ വിവരം മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു. സംഭവത്തി​െൻറ വിഡിയോ ക്ലിപ്പിങ്​​ കൈവശമുണ്ട്​. പുവത്തൂരിൽ കടയുടെ മുന്നിൽ പാർക്ക് ചെയ്​ത തന്നോട് കാറിൽനിന്ന്​ ഇറങ്ങാനും സ്​റ്റേഷനിലേക്ക് വരാനും എസ്​.ഐ ആവശ്യപ്പെട്ടു.

കുടുംബാംഗങ്ങളെ വീട്ടിലാക്കി സ്​റ്റേഷനിൽ എത്താമെന്ന്​ അറിയി​െച്ചങ്കിലും സമ്മതിച്ചില്ല. വാഹനം മുന്നോട്ട് എടുത്തപ്പോൾ പിന്തുടർന്നുവന്ന്​ താക്കോൽ എടുക്കാൻ ശ്രമിക്കുകയും താടിയിൽ പിടിച്ച്​ വലിക്കുകയും കൈ പിടിച്ച്​ തിരിക്കുകയും ചെയ്​തു. പിന്നീട്​ സി.ഐ എത്തി നോട്ടീസ് തന്ന് രാവിലെ സ്​റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. എന്നാൽ, രാവിലെ പൊലീസ് വീട്ടിലെത്തി ബലമായി കാറിൽ കയറ്റി സ്​റ്റേഷനിലെത്തിച്ച് എസ്.ഐയുടെ കാലിൽ കാർ കയറ്റിയെന്ന്​ പറഞ്ഞ്​ അറസ്​റ്റ്​ ചെയ്യുകയായിരുന്നെന്ന്​ ബഷീർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.