തളിക്കുളത്ത് റോഡരികിൽ കൂട്ടിയിട്ട മാലിന്യ ചാക്കുകൾ
Posted On
date_range Updated On
date_range തളിക്കുളത്ത് റോഡരികിൽ മാലിന്യ ചാക്കുകൾ തള്ളുന്നു
തളിക്കുളം: ഗ്രാമപഞ്ചായത്തിലെ 11, 15 വാർഡുകളിലെ റോഡരികിൽ ചാക്കിൽ കെട്ടിയ മാലിന്യം തള്ളുന്നു. വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യവും കവറുകളുമാണ് ചാക്കുകളിൽ കൂട്ടിയിട്ടിരിക്കുന്നത്. മാസങ്ങളോളമായി ശേഖരിച്ചവയാണ് ഇത്. വീതി കുറഞ്ഞ റോഡിൽ ചാക്കുകെട്ടുകൾ നിറഞ്ഞതോടെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്.
തളിക്കുളം ജുമുഅത്ത് പള്ളിക്ക് സമീപം മരണവീട്ടിലേക്ക് വന്ന ആളുകൾക്ക് ചാക്കുകെട്ടുകൾ തടസ്സമായതോടെ, ജനങ്ങൾ എടുത്തു മാറ്റേണ്ടിവന്നു. പഞ്ചായത്ത് ഇടപെട്ട് ചാക്കു കെട്ടുകൾ ഉടൻ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.