കുറുക്കന്‍റെ ആക്രമണം: മേത്തലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

മേത്തല: കുറുക്കന്‍റെ ആക്രമണത്തെ തുടർന്ന് ഭീതിയിലായ മേത്തല പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തി.

കടുക്കചുവട് കൈമാപറമ്പിൽ ക്ഷേത്രത്തിനു സമീപത്തായി ആറ് ഏക്കറോളം വ്യാപിച്ചു കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലാണ് നഗരസഭ അധികൃതരുടെ നിർദേശത്തെ തുടർന്ന് ചാലക്കുടിയിൽനിന്ന് വന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ കുറുക്കൻമാരെ പിടികൂടാൻ നടപടി തുടങ്ങിയത്. ആക്രമണം ഉണ്ടായ ചൊവ്വാഴ്ച രാത്രി പത്തരയോടെ പ്രദേശത്ത് കൂടുകൾ സ്ഥാപിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.

ബുധനാഴ്ച രാവിലെ മുതൽ നടത്തിയ തെരച്ചിലിൽ സ്ഥലത്തെ പൊട്ടക്കുളത്തിൽ ഒരു കുറുക്കന്റ ജഡം കണ്ടെത്തി.

നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ് കുളത്തിലിറങ്ങി ജഡം കരയിലെത്തിച്ചു.

സ്ഥലത്തു വെച്ചു തന്നെ സംഘത്തിലുണ്ടായിരുന്ന കൊടുങ്ങല്ലൂർ മൃഗാശുപത്രിയിലെ ഡോക്ടർമാർ പോസ്റ്റ്മോർട്ടം നടത്തി. രണ്ടു ദിവസം പഴക്കമുണ്ടായിരുന്ന ജഡം അഴുകിയ നിലയിലായിരുന്നു. ഇതോടെ കഴിഞ്ഞദിവസം പത്തോളം പേരെ ആക്രമിച്ചത് ഈ കുറുക്കൻ അല്ലെന്ന് വ്യക്തമായി.

Tags:    
News Summary - Fox attack: Forest department officials check in Methala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.