ദേശീയ ദുഃഖാചരണം മാനിക്കാതെ വ​നം​വ​കു​പ്പി​െൻറ കായികമേള

തൃ​ശൂ​ർ: സം​യു​ക്ത സേ​നാ മേ​ധാ​വി അ​ട​ക്ക​മു​ള്ള​വ​രു​ടെ ജീ​വ​നെ​ടു​ത്ത ഹെ​ലി​കോ​പ്ട​ർ ദു​ര​ന്ത​ത്തി​ൽ രാ​ജ്യം ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം ന​ട​ത്ത​വെ അ​ത്​ മാ​നി​ക്കാ​തെ തൃ​ശൂ​രി​ൽ വ​നം​വ​കു​പ്പി​െൻറ മ​ധ്യ​മേ​ഖ​ല കാ​യി​ക മേ​ള സം​ഘ​ടി​പ്പി​ച്ച​ത് വി​വാ​ദ​മാ​കു​ന്നു. തൃ​ശൂ​ർ ജി​ല്ല​യു​ൾ​പ്പെ​ടു​ന്ന മ​ല​യാ​റ്റൂ​ർ റേ​ഞ്ച് വ​രെ​യു​ള്ള​താ​ണ് മ​ധ്യ​മേ​ഖ​ല. തൃ​ശൂ​ർ ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ്, അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സ്, കു​രി​യ​ച്ചി​റ സ്പോ​ർ​ട്സ് സെൻറ​ർ, പ​റ​വ​ട്ടാ​നി ഫോ​റ​സ്​​റ്റ്​ കോം​പ്ല​ക്സ് എ​ന്നി​വി​ട​ങ്ങ​ളാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ.

ഹെ​ലി​കോ​പ്ട​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച ഏ​ക മ​ല​യാ​ളി തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യി​ട്ടും ദേ​ശീ​യ ദുഃ​ഖാ​ച​ര​ണ​ത്തെ കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്. മേ​ള തു​ട​ങ്ങു​ന്ന​തി​ന് മു​മ്പു​ത​ന്നെ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ ദി​വ​സം മാ​റ്റി​വെ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യ​മു​യ​ർ​ന്നു​വെ​ങ്കി​ലും ഒ​രു വി​ഭാ​ഗം മാ​റ്റി​വെ​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന പ​ല​രും പ​ങ്കെ​ടു​ത്തി​ല്ലെ​ന്നും പ​റ​യു​ന്നു.


Tags:    
News Summary - Forest Department without regard to national mourning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.