കാണണം, കർഷകന്‍റെ കണ്ണീര്​

'നെ​ൽ​കൃ​ഷി ന​ശി​ച്ചവർ​ക്ക് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം'

അ​രി​മ്പൂ​ർ: നെ​ൽ​കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും പാ​ട​ശേ​ഖ​ര​ങ്ങ​ള​ല്ലാ​ത്ത കൃ​ഷി​യി​ട​ങ്ങ​ളി​ലും മോ​ട്ടോ​ർ പ​മ്പി​ങ്​ സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ര​ള ക​ർ​ഷ​ക​സം​ഘം മ​ണ​ലൂ​ർ ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ഷ​ക​സം​ഘം ജി​ല്ല ട്ര​ഷ​റ​ർ എ.​എ​സ്. കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ്​ കെ.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം ടി.​വി. ഹ​രി​ദാ​സ​ൻ, ക​ർ​ഷ​ക​സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി വി.​എ​ൻ. സു​ർ​ജി​ത്, കെ.​ആ​ർ. ബാ​ബു​രാ​ജ്, ശ്രീ​കു​മാ​ർ വാ​ക, കെ. ​രാ​ഗേ​ഷ്, ല​തി വേ​ണു​ഗോ​പാ​ൽ, എ.​കെ. ഹു​സൈ​ൻ, ജി​യോ ഫോ​ക്സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

13 മേ​ഖ​ല ക​മ്മി​റ്റി​ക​ളി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 26 മി​ക​ച്ച ക​ർ​ഷ​ക​രെ​യും ആ​ദ​രി​ച്ചു. സെ​മി​നാ​ർ ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​വി. സ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​യോ​ജി​ത കൃ​ഷി​യും ക​ർ​ഷ​ക​രും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സം​യോ​ജി​ത കൃ​ഷി ജി​ല്ല ക​ൺ​വീ​ന​ർ ഡോ. ​സി.​കെ. സി​ൽ​വ​ൻ ക്ലാ​സെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: കെ.​പി. ആ​ലി (പ്ര​സി.), വി.​എ​ൻ. സു​ർ​ജി​ത്ത് (സെ​ക്ര.), ശ്രീ​കു​മാ​ർ വാ​ക (ട്ര​ഷ.).

കാണണം, കർഷകന്‍റെ കണ്ണീര്​ കാണണം

ചേർപ്പ്: നെൽകർഷകർക്ക് സർക്കാർ നൽകുന്ന റോയൽറ്റി തുക വർധിപ്പിക്കണമെന്ന് കർഷക സംഘം ചേർപ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

സർക്കാർ ഇപ്പോൾ നൽകുന്നത് ഹെക്ടറിന് 3000 രൂപയാണ്. റോയൽറ്റി നൽകുന്ന സർക്കാർ നടപടി അഭിനന്ദനീയമാണെന്ന് സമ്മേളനം പ്രമേയത്തിൽ പറഞ്ഞു. സമ്മേളനം സംസ്ഥാന സെക്രട്ടറി വൽസൻ പനോളി ഉദ്ഘാടനം ചെയ്തു.



Tags:    
News Summary - farmers's woes still stay pathetic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.